നാളെ കോഴിക്കോട് നടക്കുന്ന ദേശ് ബഛാവോ മഹാറാലിയുടെ വിളംബരമറിയിച്ച് കൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വ ത്തിൽ തിരുവമ്പാടി ടൗണിൽ വിളംബര റാലി നടത്തി. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം.ടി. അഷറഫ് ഉൽഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്ബ്, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മനോജ് സെബാസ്‌റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഹനീഫ അച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, മൊയ്തീൻ കാട്ടിപ്പരുത്തി, ഗ്രാമപഞ്ചാത്ത് അംഗങ്ങളായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ, മനോജ് മുകളേൽ, ബിനു പുതുപ്പറമ്പിൽ, അഡ്വ പി എ സുരേഷ് ബാബു, ഗിരീഷ് കുമാർ കൽപ്പകശേരി, അബ്‌ദുൾ ബഷീർ ചൂരക്കാട്ട്, ഡി.കെ ടി.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് എ. കെ. മുഹമ്മദ്, ജോജോ നെല്ലരി, അലവിക്കുട്ടി പാമ്പിഴിഞ്ഞപാറ, ഹരിദാസ് ആറാംപുറത്ത്, സുബൈർ കാക്കനാട്ട് എന്നിവർ സംസാരിച്ചു.


Post a Comment

أحدث أقدم