ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ചേന കൃഷിയുടെ വിളവെടുപ്പ് നടത്തി.
സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ കൃഷിയിടത്തിൽ വിളയിച്ച ചേനയുടെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു.
കാർഷിക ക്ലബ് കൺവീനർ ബിജു മാത്യു അധ്യക്ഷതവഹിച്ചു. അധ്യാപകരായ അനീഷ് ജോസ്, പ്രഭുൽ വർഗീസ്, നീരജ് ജോജി, സുനീഷ ജോസഫ്,നിധിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
പാചക തൊഴിലാളികളായ ഗിരിജ, പാർവ്വതി എന്നിവരും വിദ്യാർഥികളും അധ്യാപകരും നേതൃത്വം നൽകി.
വിളവെടുത്ത ചേന സ്കൂൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തും.

Post a Comment