നെല്ലിപ്പൊയിൽ : താമരശ്ശേരി ഉപജില്ല കലാമേളയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂൾ ജനറൽ - സംസ്‌കൃത വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും, താമരശ്ശേരി രൂപത വ്യക്തിത്വ വികസന ക്ലബ്ബ് മത്സരങ്ങളിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി.

വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും, അധ്യാപകരുടെ കൃത്യമായ പരിശീലനവും, കൂട്ടായ പരിശ്രമവുമാണ് ഈ തിളക്കമാർന്ന വിജയത്തിന് വഴിയൊരുക്കിയത്.

വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്‌മെന്റും പി.ടി.എയും അനുമോദിച്ചു.

പഞ്ചായത്ത്‌ മെമ്പർ വിൻസെന്റ് വടക്കേമുറി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപകൻ ജിബിൻ പോൾ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി.ജിജി ജോർജ്, അനുപമ ജോസഫ്, അഖില മോൾ സി.ബി , ഷെബീർ കെ.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post