ഓമശ്ശേരി: ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിശ്ശബ്ദമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി വരുന്ന അമ്പലക്കണ്ടി കേന്ദ്രമായുള്ള ആശ്വാസ് ഫൗണ്ടേഷൻ പതിമൂന്നാം വർഷത്തിലേക്ക്. അവശത അനുഭവിക്കുന്നവരുടെ വീടുകളുടെ പുനരുദ്ധാരണം, ശൗചാലയ നിർമാണം, മരുന്ന്, ഭക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ നിരവധി കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ കൂട്ടായ്മ നേതൃത്വം നൽകിയത്.

സംഘടനയിലെ അംഗങ്ങളിൽ നിന്ന് മാത്രം ഫണ്ട് സ്വരൂപിച്ചാണ് ആശ്വാസിന്റെ എണ്ണമറ്റ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രവാസ ലോകത്തും നാട്ടിലുമുള്ള യുവാക്കളാണ്‌ സംഘടനയുടെ പ്രധാന കരുത്ത്. പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് താമരശ്ശേരി അടിവാരത്തിനടുത്ത കണ്ണപ്പൻകുണ്ടിൽ സംഘടിപ്പിച്ച നിശാക്യാമ്പിൽ വരുംകാല പ്രവർത്തനങ്ങൾക്കായുള്ള പുതിയ പദ്ധതികളും പ്രവർത്തനരൂപരേഖയും തയ്യാറാക്കി. 2027 ജനുവരി മുതൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം.

ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ.എം. സുഹൈൽ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭാ കൗൺസിലർ ശരീഫ് വെണ്ണക്കോട് മുഖ്യാതിഥിയായിരുന്നു. ജനറൽ കൺവീനർ പി.പി. നൗഫൽ സ്വാഗതവും മഠത്തിൽ ഖാദർ നന്ദിയും പറഞ്ഞു.കെ.ടി. കബീർ, ഹുസൈൻ കുട്ടി കുറ്റിക്കര, ഡോ. കെ. സൈനുദ്ദീൻ, പി. സുൽഫീക്കർ മാസ്റ്റർ, സി.വി. ഹുസൈൻ, ശംസുദ്ദീൻ നെച്ചൂളി, അദ്റു കുഴിമ്പാട്ടിൽ, എൻ. സൈദ് മുഹമ്മദ്, ഡോ. യു. അബ്ദുൽ ഹസീബ്, ഇബ്രാഹീം കുറ്റിക്കര, മജീദ് പാച്ചൂസ്, നിയാസ് തടായിൽ, ഇ.കെ. ശമീർ, ജാബിർ കൊളങ്ങരേടത്ത്, ബഷീർ മാണിക്കഞ്ചേരി, സി.വി. മജീദ്, ജസീം മാണിക്കഞ്ചേരി, സി.വി. നാസർ, ഇ.കെ. അഹമ്മദ്കുട്ടി, ടി.പി.എ. ലത്വീഫ്, അഷ്റഫ് കീപ്പോര് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഫോട്ടോ:ആശ്വാസ്‌ ഫൗണ്ടേഷൻ പ്രവർത്തകർ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ഒത്തു ചേർന്നപ്പോൾ.

Post a Comment

Previous Post Next Post