ഓമശ്ശേരി:
എസ്.എം.എ. ബാധിതരായ ഓമശ്ശേരി കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി പുത്തൂർ ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ കാരുണ്യ ശേഖരണം ശ്രദ്ധേയമായി.പഴയ പത്രങ്ങൾ, മാസികകൾ,നോട്ടുബുക്കുകൾ,കാർട്ടൺ ബോക്സുകൾ എന്നിവയ്ക്കൊപ്പം പഴയ സൈക്കിളുകൾ വരെ വിദ്യാർത്ഥികൾ ശേഖരണത്തിന്റെ ഭാഗമായി നൽകി.
ഇതിലൂടെ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സണും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പർ സൗദ ടീച്ചർക്ക് കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.മാധ്യമപ്രവർത്തകൻ ഒ.കെ. ഷംസീർ ഷാൻ,മജീദ് പാച്ചൂസ്,സുലൈഖ മജീദ് (സുലൈഖാസ്, മുക്കം),പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി. സലീം,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശബ്ന പാറങ്ങോട്ടിൽ, അധ്യാപകരായ പി.കെ. ദീപ,ഡോ. കെ. സബീന,രമ്യ കൃഷ്ണൻ,കെ.സി. ഷാദുലി, കെ.ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക വി. ഷാഹിന സ്വാഗതവും പി.എം. ജസീറ ടീച്ചർ നന്ദിയും പറഞ്ഞു.
ഫോട്ടോ:പുത്തൂർ ഗവ:യു.പി.സ്‌കൂളിൽ വിദ്യാർത്ഥികൾ ചലഞ്ചിലൂടെ സമാഹരിച്ച തുക പ്രധാനാധ്യാപിക വി.ഷാഹിന ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർക്ക് കൈമാറുന്നു.

Post a Comment