ഓമശ്ശേരി:പുത്തൂർ ഗവ. യു.പി. സ്കൂളിന്റെ ഈ അധ്യയനവർഷത്തെ തനത് പ്രവർത്തനമായ ക്വിസോറ ക്വിസ് മത്സരത്തിന്റെ ഒന്നാംഘട്ടത്തിന് ഉജ്ജ്വല സമാപ്തി. തനത് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് നൽകിയ 1500 ചോദ്യങ്ങളടങ്ങിയ പുസ്തകത്തിൽനിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട മത്സരം സംഘടിപ്പിച്ചത്. യു.പി. വിഭാഗത്തിൽ ഒ.എം.ആർ. ഷീറ്റ് ഉപയോഗിച്ചും എൽ.പി. വിഭാഗത്തിൽ ചോദ്യപേപ്പർ ഉപയോഗിച്ചുമാണ് പരീക്ഷ നടത്തിയത്.
സ്കൂളിലെ നാനൂറോളം വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു.യു.പി. വിഭാഗത്തിൽ എം. ഫാത്തിമ മിൻഹ ഒന്നാം സ്ഥാനവും എസ്.ബി. ആൽബിൻ, അൻഫാ ഫാത്തിമ, മിന ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും യു.പി. ലന നഫീസ മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ സന മറിയം ഒന്നാം സ്ഥാനവും ഫിസ ഫാത്തിമ രണ്ടാം സ്ഥാനവും ഫർദിൻ ഹല്ലാജ് മൂന്നാം സ്ഥാനവും നേടി.ക്വിസോറയുടെ രണ്ടാംഘട്ടം നവംബറിലും മൂന്നാംഘട്ടം ഡിസംബറിലും നടക്കും.മൂന്ന് ഘട്ടങ്ങളിലെയും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ഉൾപ്പെടുത്തി മെഗാ ഫൈനൽ മത്സരം ജനുവരിയിൽ നടക്കും.
ഒന്നാംഘട്ടത്തിൽ 80 ശതമാനത്തിലധികം മാർക്ക് നേടിയ മുഴുവൻ വിദ്യാർഥികളെയും പി.ടി.എ. കമ്മിറ്റി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.അനുമോദനച്ചടങ്ങ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.ഒന്നാംഘട്ടത്തിലെ ഉന്നത വിജയികൾക്ക് ഓമശ്ശേരിയിലെ ബ്രെയിൻ വേവ് അക്കാദമി സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് അക്കാദമി ഡയറക്ടർ പി.എ. ഹുസൈൻ മാസ്റ്റർ വിതരണം ചെയ്തു.പഞ്ചായത്തംഗങ്ങളായ കെ.കെ. രാധാകൃഷ്ണൻ,ഷഫ്ന മാളികക്കണ്ടി,അധ്യാപകരായ പി.കെ. ദീപ,രമ്യ കൃഷ്ണൻ,കെ.സി. ഷാദുലി,കെ. ഖമറുദ്ധീൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക വി.ഷാഹിന സ്വാഗതവും എസ്.ആർ.ജി. കൺവീനർ ഡോ.കെ.സബീന ടീച്ചർ നന്ദിയും പറഞ്ഞു.
ഫോട്ടോ: ക്വിസോറ ഒന്നാംഘട്ട വിജയികൾക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ ഉപഹാരങ്ങൾ നൽകുന്നു.

Post a Comment