തിരുവമ്പാടി:
മുക്കം ഉപജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജി.എൽ.പി.എസ്. ആനക്കാംപൊയിൽ ചരിത്രനേട്ടം സ്വന്തമാക്കി.
എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയാണ് സ്കൂൾ ഈ അഭിമാനവിജയം കൈവരിച്ചത്.
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉപജില്ലാ കലാമേളയിൽ ഇത്തരമൊരു വിജയം നേടാൻ സാധിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടം.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ നടന്ന ഉപജില്ലാ കലാമേളയുടെ സമാപന സമ്മേളനത്തിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് വിദ്യാർത്ഥികളും, അധ്യാപകരും, പി.റ്റി.എ പ്രതിനിധികളും ചേർന്ന് വിജയകപ്പ് ഏറ്റുവാങ്ങി.
ആനക്കാംപൊയിൽ സ്കൂളിന്റെ കലാമേള ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ഈ നേട്ടം നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനമായി.

Post a Comment