​തിരുവമ്പാടി: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ കിഡ്സ് പാർക്കിലേക്ക് അലയൻസ് ക്ലബ് തിരുവമ്പാടി നൽകിയ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നടന്നു. അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുകുശ്ശുമ്പിൽ ചടങ്ങിൽ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബോണി ജേക്കബ് ( സെക്രട്ടറി) ജെഫ്രിൻ ( ട്രഷറർ) റോബർട്ട് നെല്ലിക്കത്തെരുവിൽ, ആൻറണി കണ്ടത്തിൽതൊടുകയിൽ, ഡെന്നിസ്, ബെന്നി ആനക്കല്ലേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


​ചടങ്ങിന്റെ ഭാഗമായി,  ആനക്കാംപൊയിൽ ക്ഷീരോൽപാദന സഹകരണ സംഘം പാർക്കിലെ ഊഞ്ഞാൽ നവീകരിച്ചു നൽകിയതിന്റെ  ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡന്റ് സജിമോൻ ഉദ്ഘാടനം നിർവഹിച്ചു.


​കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പാർക്ക് മാറ്റിയെടുക്കുന്നതിൽ പങ്കാളികളായ അലയൻസ് ക്ലബിനും ക്ഷീരോൽപാദന സഹകരണ സംഘത്തിനും സ്കൂൾ അധികൃതരും പി.റ്റി.എ.കമ്മറ്റിയും നന്ദി അറിയിച്ചു.

Post a Comment

أحدث أقدم