തിരുവമ്പാടി:  തിരുവമ്പാടി പഞ്ചായത്ത് തല കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ട്  പുല്ലൂരംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ  ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.  എൽപി മിനി ബോയ്സ്, എൽ പി മിനി ഗേൾസ്, എൽ പി കിഡ്ഡീസ് ഗേൾസ്, യുപി കിഡ്ഡീസ് ബോയ്സ്, യുപി  കിഡ്ഡീസ് ഗേൾസ് എന്നീ അഞ്ച് വിഭാഗങ്ങളിലും സ്കൂൾ ഓവറാൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

എൽ പി വിഭാഗത്തിൽ ജിയോണ ജസ്റ്റിൻ, ജോയൽ ജിബീഷ് എന്നീ വിദ്യാർത്ഥികളും  യു പി വിഭാഗത്തിൽ അഭിനവ് ടി എ, ശ്രീലക്ഷ്മി പി എസ് എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.

 റിലേ മത്സരത്തിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം എന്ന അപൂർവ്വ നേട്ടവും കൈവരിക്കാൻ  സ്കൂളിലെ കുരുന്നു കായിക പ്രതിഭകൾക്ക് സാധിച്ചു.


 സമാപനസമ്മേളനത്തിൽ  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

Post a Comment

Previous Post Next Post