കണ്ണൂർ: വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി സബ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കും. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. 

ചീഫ് എഞ്ചിനീയറുടെ ഉറപ്പിൽ ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. 
നടപടി പുനഃപരിശോധിക്കാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.


സണ്ണി ജോസഫ് ഉദ്ഘാടകനായ സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ട് വിതരണ പരിപാടിക്കിടെയാണ് ഇന്നലെ അപ്രതീക്ഷിത വൈദ്യുതി മുടക്കം.

 മൈക്കില്ലാതെ സ്വാഗത പ്രാംസംഗികൻ സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് മന്ത്രിക്ക് നാണക്കേടായി. 

ചടങ്ങിൽ പങ്കെടുത്ത കണ്ണൂർ എംഎൽഎ ടി ഒ മോഹനൻ കെഎസ്ഇബി ചെയർമാന് നൽകിയ പരാതിയിലാണ് കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി വി സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്.

എന്നാൽ വൈദ്യുതി മന്ത്രിയുടെ കണ്ണൂരിലെ പരിപാടിയുടെ വിവരം ഓഫീസിൽ അറിഞ്ഞിരുന്നില്ലെന്നാണ് വർക്കേഴ്സ് അസോസിയേഷൻറെ വിശദീകരണം.

 കണ്ണൂർ സെക്ഷൻ പരിധിയിലെ ഫ്ലാറ്റിന് അടുത്തുള്ള എയർ ബ്രേക്ക് സ്വിച്ചിൽ തീപ്പൊരി ഉണ്ടായതോടെ ഫോൺ വിളി വന്നിരുന്നു.

 അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തിയായതിനാലാണ് വൈദ്യുതി ബന്ധം വേർപെടുത്തിയത്. പത്ത് മിനുട്ടിനകം മറ്റൊരു ഭാഗത്തുകൂടെ വൈദ്യുതി എത്തിച്ചു.



Post a Comment

Previous Post Next Post