കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ മിനി പ്രമോഷൻ അത് ലറ്റിക് മീറ്റിൽ 147 പോയിന്റോടെ സഫയർ സെൻട്രൽ സ്കൂൾ ഒളവണ്ണ ജേതാക്കളായി.
102 പോയിന്റോടെ പ്രെസ്റ്റീജ് പബ്ലിക് സ്കൂൾ മങ്കാവ് രണ്ടാം സ്ഥാനം നേടി.
85 പോയിന്റോടെ അൽ ഇസ് ലാഹ് ഇംഗ്ലീഷ് സ്കൂൾ ചേന്നമംഗല്ലൂർ മൂന്നാം സ്ഥാനം നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി. ബിന്ദു ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.
ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. വി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ. എം ജോസഫ് സ്വാഗതം പറഞ്ഞു.
നോബിൾ കുര്യാക്കോസ്, ഇബ്രാഹിം ചീനിക്ക, പി. ഷഫീഖ്, പ്യാരിൻ എബ്രഹാം, പി. മുഹമ്മദ് ഹസൻ, മോളി ഹസൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് എബി മോൻ മാത്യൂ നന്ദി രേഖപ്പെടുത്തി.
ഫോട്ടോ ക്യാപ്ഷൻ : മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ മിനി അത് ലറ്റിക് മീറ്റിൽ ജേതാക്കളായ സഫയർ സെൻട്രൽ സ്കൂൾ ഒളവണ്ണക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി. ബിന്ദു ട്രോഫി സമ്മാനിക്കുന്നു.

إرسال تعليق