പുതുപ്പാടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) പുതുപ്പാടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗവും വനിതാ വിംഗ് രൂപീകരണവും വിപുലമായ പരിപാടികളോടെ നടന്നു.
യൂണിറ്റ് സെക്രട്ടറി ജംഷീദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഹുമയൂൺ കബീർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സാദിഖ് സഹാറ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങളെയും ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആഷിക് വിശദീകരിച്ചു.
വനിതാ വിംഗ് രൂപീകരണത്തിന് വനിതാ വിംഗ് ജില്ലാ സെക്രട്ടറി സജ്ന പന്തീരങ്കാവ് നേതൃത്വം നൽകി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശക്തീധരൻ ചടങ്ങിൽ മാർഗനിർദേശങ്ങൾ നൽകി സംസാരിച്ചു.
പാട്ടത്തിൽ അബൂബക്കർ ഹാജി, ഇ.പി. അബൂബക്കർ ഹാജി, യൂസുഫ് ഓമശ്ശേരി, ഹമീദ് , ഷമാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് മുത്തു അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി.

Post a Comment