തിരുവനന്തപുരം:
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.
ശ്രീലങ്ക തീരത്ത് നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ പ്രഭാവത്തിലുമാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടത്.
കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 13 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
إرسال تعليق