തിരുവമ്പാടി : മലയോര മേഖലാ സമസ്ത കോഡിനേഷൻ്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച വീടിൻ്റെ താക്കോൽദാനം കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു.
തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ യു.കെ അബ്ദുൽ ലത്തീഫ് മൗലവി അധ്യക്ഷനായി.മുസ്ഥഫ മുണ്ടുപാറ,സലാം ഫൈസി മുക്കം,സി.കെ കാസിം,കെ.എ അബ്ദു റഹ്മാൻ,അലി അക്ബർ മുക്കം,ഇ.കെ ഹുസൈൻ ഹാജി, കെ.എൻ.എസ് മൗലവി, കെ.വി നൂറുദ്ദീൻ ഫൈസി,പി.സി യൂസുഫ് ഫൈസി, ഹാരിസ് ഹൈത്തമി,അംജദ് ഖാൻ റശീദി,നവാസ് ദാരിമി, ഫസൽ കപ്പലാട്ട്,സി.അബ്ദുസ്സലാം പങ്കെടുത്തു.

Post a Comment