താമരശ്ശേരി:
വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരമാരംഭിച്ചതിൻ്റെ വാർഷിക ദിനത്തിൽ താമരശ്ശേരി ഏരിയാ സംയുക്ത കഷക സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ ഐക്യദാർഢ്യ കൂട്ടായ്മയും പ്രകടനവും നടത്തി.
താമരശ്ശേരി പഴയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന കർഷകൂട്ടായ്മ കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജോസഫ് പൈമ്പിള്ളി ഉദ്ഘാടനം ചെയ്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രാധാനമന്ത്രിയുടെ പ്രഖ്യാപനം കർഷകരുടെ പോരട്ടത്തിൻ്റെ വിജയമാണെന്നും കർഷകരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷകസംഘം നേതാവ് പി.സി.വേലായുധൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി. രവീന്ദ്രൻ,
കെ. സോമൻ, എൻ.കെ. സുരേഷ്, വി.കുഞ്ഞിരാമൻ, അലി മാനിപുരം, എം.എം. സലീം, സോമൻ പിലാത്തോട്ടം, കെ.വി. സെബാസ്റ്റ്യൻ, പി.സി.എ റഹീം, കണ്ടിയിൽ മുഹമ്മത്, അഗസ്റ്റിൻ, എ.പി.മുസ്തഫ, അഗസ്റ്റിൻ ചെമ്പ് കൊട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
കാർഷിക വിളകൾക്ക് ന്യായമായ താങ്ങുവില നിശ്ചയിക്കുക, കർഷക സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകുക, കർഷക കൂട്ടക്കൊലയിൽ പങ്കാളിയായ കേന്ദ്ര അഭ്യന്തര സഹമന്ത്രി രാജി വെക്കുക, വൈദ്യുത നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രകടനം നടത്തി. പ്രകടനത്തിന്
സെബാസ്റ്റ്യൻ കല്ലിടുക്കിൽ, ഇ.ശിവരാമൻ, റുക്കിയ ബീവി, ജിമ്മി തോമസ് എന്നിവർ നേതൃത്വം നൽകി.
Post a Comment