തിരുവമ്പാടി:
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ പൂർവ വിദ്യാർഥിയായ ലിന്റോ ജോസഫ് എം എൽ എയ്ക്ക് പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി.
എം എൽ എ ആയതിനുശേഷം ആദ്യമായി സ്കൂളിലേക്കു കടന്നുവന്ന ലിന്റോ ജോസഫിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് സ്വീകരണം നൽകിയത്.
അഞ്ചാം ക്ലാസുമുതൽ ഏഴു വരെ ആനക്കാംപൊയിൽ യുപി സ്കൂളിൽ പഠിച്ച ലിന്റോ ജോസഫ് , സ്കൂൾ അനുഭവ കഥകൾ കുട്ടികളുമായി പങ്കു വെച്ചു.
സ്കൂളിന്റെ ഹരിത വിദ്യാലയ പ്രവർത്തനങ്ങളെ എം എൽ എ അഭിനന്ദിച്ചു.
സ്കൂളിന്റെ ഉപഹാരം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് എം എൽ എയ്ക്ക് സമ്മാനിച്ചു.
സ്വീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം കെ എം ബേബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഗ്രാമപഞായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, കെ ഡി ആന്റണി, പി ടി എ ഭാരവാഹികളായ ജയ ഷിമിറ്റ്, വി എസ് ജോബിൻ, അധ്യാപകരായ ആലിസ് വി തോമസ്, എബി ദേവസ്യ, സ്കൂൾ ലീഡർ ദിവിജ അൽ ഫോൻസ ഹെന എന്നിവർ പ്രസംഗിച്ചു.
Post a Comment