തിരുവമ്പാടി:            
തിരുവമ്പാടി അങ്ങാടിയിൽ ഫെഡറൽ ബാങ്കിന് മുൻവശം വെച്ച് അളവിൽ കൂടുതൽ വിദേശമദ്യം (30 കുപ്പി) കൈവശംവെച്ച കുറ്റത്തിന് സ്ത്രീയടക്കം രണ്ടുപേരെ ഇന്നലെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

തിരുവമ്പാടി ഐപി സുമിത്ത് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ , മുംതാസ്. അനീസ് , രാംജിത് എന്നിവർ ചേർന്ന സംഘമാണ് ഇവരെ പിടികൂടിയത്.

തലയാട് സ്വദേശികളായ ലോറൻസ് കുന്നക്കാട്ട്    മിനിമോൾ പൂവത്തിങ്കൽ എന്നിവരെയാണ് ഇന്നലെ തിരുവമ്പാടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ഇവർ സ്ഥിരമായി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി വിൽപ്പന നടത്താറുണ്ടെന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post