തിരുവനന്തപുരം:
പ്ലസ് വൺ ഒന്നാം അലോട്ട്മെൻ്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം.
വാക്കൻസി ലിസ്റ്റ് ഇന്ന് (നവംബർ 5 ന് ) പ്രസിദ്ധീകരിക്കും.
ഇന്ന് മുതൽ 6 ന് വൈകീട്ട് 4 മണി വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കാൻഡിഡേറ്റഡ് ലോഗിനിലെ “ Apply for School /combination എന്ന ലിങ്കിലെ ഓപ്ഷൻ ക്ലിക്ക് ചെയ്ത് മുൻഗണനാ അടിസ്ഥാനത്തിൽ സ്കൂൾ കോമ്പിനേഷൻ ആവശ്യപ്പെടണം. ഏകജാലകത്തിൽ ഒന്നാം ഓപ്ഷൻ ആവശ്യപ്പെട്ട് പ്രവേശനം നേടിയവർക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ വിഭിന്നശേഷി വിദ്യാർത്ഥികൾക്കും സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ കഴിയില്ല.

إرسال تعليق