തിരുവനന്തപുരം :
സംസ്ഥാനത്ത് എട്ടാം ക്ലാസുകാർ ഇന്നു മുതൽ സ്കൂളിലേക്ക്. 8, 9, 11 ക്ലാസുകൾ 15നു തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും നാഷനൽ അച്ചീവ്മെന്റ് സർവേ 12നു നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് നേരത്തേയാക്കിയത്. 9, 11 ക്ലാസുകൾ 15നു തുടങ്ങും.
ക്ലാസുകൾ തുടങ്ങുന്നതിനു മുൻപു ക്ലാസ് പിടിഎ യോഗങ്ങൾ നിർബന്ധമായി ചേരണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. പിടിഎ യോഗങ്ങൾ ചേരാത്ത സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉൾപ്പെടെ എട്ടാം ക്ലാസ് തുടങ്ങുന്നതു 10 ലേക്കു മാറ്റി.
إرسال تعليق