തിരുവമ്പാടി:
ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള കർമ്മപദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തമ്പലമണ്ണ വാർഡിൽ തുടക്കമായി.
വാർഡ് മെമ്പറും
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ രാമചന്ദ്രൻ കരിമ്പിൽ , ആശാവർക്കർ ഗീത പ്രശാന്ത് എന്നിവർ ചേർന്ന്. ബിന്ദു കോട്ടൂരിന് നോട്ടീസ് നൽകി ഉദ്ഘാടനം ചെയ്തു.
രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളായ മാസ്സ് വെൽ ക്ലോറിനേഷൻ, ഒ.ആർ.എസ്സ് വിതരണം, ഫീവർ സർവ്വേ , ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന, ബോധവൽക്കരണ ക്ലാസ്സുകൾ, നോട്ടീസ് വിതരണം, കൊതുകിന്റെ കൂത്താടി നശീകരണം, എലിപ്പനി പ്രതിരോധ ഗുളിക വിതരണം എന്നീ പ്രവർത്തനങ്ങളാണ് ആശാവർക്കറും ആര്യോഗ്യ പ്രവർത്തകരുടെയുംആർ ആർ ടി മാരുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
ഈ വാർഡിലെ എല്ലാവരും ഈ കർമ്മ പദ്ധതിയിൽ സഹകരിക്കണമെന്ന് വാർഡ് മെമ്പർ അഭ്യർത്ഥിച്ചു.
Post a Comment