കോടഞ്ചേരി: കേരള കയാക്കിങ്ങ് കാനൂയിങ് കയാക്കിംഗ് സംസ്ഥാന ചാമ്പൻഷിപ്പ് 22/12/2021ന് ബുധനാഴ്ച്ച രാവിലെ 9 മണിക്ക് കോടഞ്ചേരിയിലെ ഇരുവഞ്ഞിപ്പുഴയിൽ വെച്ച് സംഘടിപ്പിക്കുന്നു.
ലോകപ്രശസ്തമായ മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിംഗ് മൽസരങ്ങൾക്ക് വേദിയായ ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ സംഘാടകരായ കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമിയുടെ സഹകരണത്തോടെയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
പുരുഷ വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
2013ൽ ആരംഭിച്ച് 2019 വരെ എല്ലാവർഷവും തുടർച്ചയായി നടത്തപ്പെട്ട മലബാർ റിവർ
ഫെസ്റ്റിവലിൽ വർഷംതോറും ഏകദേശം 25 രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം കായിക താരങ്ങളാണ് പങ്കെടുത്തിരുന്നത്. കോവിഡ് മഹാമാരി മൂലം 2020, 2021 വർഷങ്ങളിൽ ഫെസ്റ്റിവൽ നടന്നിട്ടില്ല.
2022 ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻ ഷിപ്പിനുളള കേരളാടീമിനെ ഈ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് പ്രസിഡന്റ് അഡ്വ. അനിൽ ബോസ്, സെക്രട്ടറി ബീന എസ് എന്നിവർ അറിയിച്ചു.
Post a Comment