കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും. ഐ.സി.ഡി.എസ് ന്റെയും ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ രാത്രി നടത്തം നടത്തി.
പൊതുഇടം എന്റെതും എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ചുകൊണ്ട് വനിതകൾ രാത്രി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്നും നിന്നും ആരംഭിച്ച് തുടർന്ന് അതാത് വാർഡുകളിലേക്ക് കാൽനട യാത്ര നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ റിയാനസ് സുബൈറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജമീല കെ, വനിതാ ശിശു വികസന വകുപ്പ് സ്കൂൾ കൗൺസിലർ നോജി കെ.ജെ, കോടഞ്ചേരി സി.ഡി.എസ് ചെയർപേഴ്സൺ വനജ ഉണ്ണി, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വനജ വിജയൻ, ബിന്ദു ജോർജ്, സൂസൻ കേഴാപ്ലാക്കൽ, സിസിലി കോട്ടുപ്പള്ളി, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ സംസാരിച്ചു.
Post a Comment