തിരുവമ്പാടി : കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ - സി ഐ ടി യു തിരുമ്പാടി ഏരിയാ സമ്മേളനം തിരുവമ്പാടിയിൽ മണിയറ മുഹമ്മദ് നഗറിൽ വെച്ച് നടന്നു.
സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഏരിയാ പ്രിസിഡണ്ട് എം.ടി ജലീൽ അത്യക്ഷത വഹിച്ചു.
എം.ടി ജലീൽ പതാക ഉയർത്തിയതിന് ശേഷം മത്തായി ചാക്കോ സ്മൃതിയിൽ പുഷ്പാർച്ചന നടത്തി.
കെ.പി രാജൻ രക്തസാക്ഷി പ്രമേയവും , ജസ്റ്റിൻ പി.ജെ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി എ.എസ്. രാജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിയൻ ജില്ലാ പ്രിസിഡണ്ട് കാനങ്ങോട്ട് ഹരിദാസൻ , ജില്ലാ കമ്മറ്റി അംഗം ജയൻ , സി ഐ ടി യു ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി, ജോളി ജോസഫ് , കെ.ടി ബിനു എന്നിവർ അഭിവാദ്യം പ്രസംഗം നടത്തി.
ചുമട്ട്തൊഴിലാളികളുടെ ജോലിയും കൂലിയും നഷ്ടപ്പെടുത്തുന്ന കോടതി വിധികളിൽ നിന്നും ഈ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ നിയമം കൊണ്ട് വരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
തിരുവമ്പാടിയിലെ ആദ്യ കാല ട്രേഡ് യൂണിയൻ നേതാവ് കെ കെ തോമസിനെ കാനങ്ങോട്ട് ഹരിദാസൻ ഉപഹാരം നൽകി ആദരിച്ചു.
സമ്മേളനം ജസ്റ്റിൻ പി ജെ യെ പ്രിസിഡണ്ടായും, എ.എസ് രാജുവിനെ സെക്രട്ടറിയായും , എം ടി ജലീലിനെ ഖജാൻജിയായും പത്തൊൻപതംഗ ഏരിയാ കമ്മറ്റിയെയും തെരത്തെടുത്തു. സ്വാഗത സംഘം ചെയർമാൻ സുനിൽ ഖാൻ സ്വാഗതവും ജസ്റ്റിൻ പി ജെ നന്ദിയും പറഞ്ഞു.
Post a Comment