തിരുവമ്പാടി : ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ നടത്തുന്ന പച്ചക്കറികൃഷിക്കാണ് പിന്തുണയുമായി കോളേജ് വിദ്യാർഥികളെത്തിയത്.
അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ എം എസ് ഡബ്ള്യൂ വിദ്യാർഥികൾ ഗ്രാമീണ പഠന ക്യാമ്പിന്റെ ഭാഗമായി സ്കൂൾ സന്ദർശിച്ചപ്പോഴാണ് സ്കൂളിന്റെ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായി മാറിയത്.
സ്കൂൾ മുറ്റത്ത് കരനെല്ലും ചോളവും എള്ളും ചേനയുമൊക്കെ വിളവെടുത്ത സ്ഥലത്താണ് കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്.
പയറും, മുളകും വഴുതനയും വെള്ളരിയും കക്കിരിയും മത്തനുമൊക്കെ കൃഷി ചെയ്തു.
അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകൻ സുബിൻ ജോർജ് നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, കാർഷിക ക്ലബ് കൺവീനർ ജെസ്റ്റിൻ പോൾ അധ്യാപകരായ എബി ദേവസ്യ, എൻ ജെ ദീപ, എം ഷീജ, ജുമാന ഹസീൻ , വിദ്യാർ ഥികളായ സാന്ദ്ര ജോസഫ് ഫാ.അലക്സ് ചക്യേത്ത് , ലിറ്റിൽ മാത്യൂ മുഹമ്മദ് അഫ്സൽ, പി വി അബിത്ത് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം കൃഷി ഓഫീസർ പി.രാജശ്രീ നിർവഹിച്ചു.
Post a Comment