തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അർഹരായവർക്ക് ക്രിസ്മസ് സമ്മാനം വീടുകളിലെത്തിക്കുന്ന ഉണ്ണിക്കൊരു സമ്മാനം പദ്ധതി നടപ്പാക്കി.
വിദ്യാർഥികൾ സാധനങ്ങളായും പണമായും നൽകിയ സമ്മാനങ്ങൾ അർഹരായവർക്ക് വിതരണം ചെയ്തു.
സ്കൂളിലെത്തി പഠനം നടത്താൻ കഴിയാത്ത അഞ്ചാം ക്ലാസ് വിദ്യാർഥി സ്വലാഹുദീൻ അയൂബിന് സമ്മാനങ്ങൾ നൽകി കൊണ്ട് ഉണ്ണിക്കൊരു സമ്മാനം പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു. അധ്യാപകരായ ആലിസ് വി തോമസ്, സിസ്റ്റർ ഷൈനി മാത്യു . എബി ദേവസ്യാ, ജെസ്റ്റിൻ പോൾ, സ്പെഷ്യൽ എജ്യൂക്കേറ്റർ എ ഷമീന വിദ്യാർഥി പ്രതിനിധി എൽട്ടൺ സാബു , മിൻ ജെയിൻ ഷാജി, എന്നിവർ പങ്കെടുത്തു.
സ്കൂളിൽ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആനക്കാംപൊയിൽ അഡറേഷൻ കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ എലൈസ് എസ് എ ബി എസ് നിർവഹിച്ചു. പിടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ ലീഡർ ദിവിജ അൽഫോൻസ ഹെന സന്ദേശം നൽകി. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ഉണ്ണിക്കൊരു സമ്മാനം പദ്ധതി പ്രകാരം ഇരുപത്തയ്യായിരത്തിലേറെ രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
Post a Comment