താമരശ്ശേരി : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിനെതിരെ താമരശ്ശേരി ചുങ്കത്ത് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സമര സംഗമം നടത്തി. 

ധർണ്ണാ സമരവും പൊതു യോഗവും മുസ്ലിം ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി കെ.എം.അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു. 
ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ.മുഹമ്മദ് കുട്ടി മോൻ അദ്ധ്യക്ഷത വഹിച്ചു.

 എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായ് മുഖ്യ പ്രഭാഷണം നടത്തി. 
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്മാൻ , പി.ടി.മുഹമ്മദ് ബാപ്പു, എം. സുൽഫിക്കർ, എടവലം ഹുസൈൻ ഹാജി, എ.കെ. കൗസർ , ഷംസീർ എടവലം, സമദ് കോരങ്ങാട്, നിയാസ് ഇല്ലി പറമ്പിൽ, കാസിം കാരാടി ,  കമ്മുകുട്ടി ചുങ്കം , കുഞ്ഞി മാസ്റ്റർ, ബഷീർ പി.ടി.ഷൗക്കത്ത് നോനി , ഒ. ഷാജിർ തുടങ്ങിയവർ സംബന്ധിച്ചു. 
റഫീഖ് കൂടത്തായ് സ്വാഗതവും റഹീം എടക്കണ്ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post