തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'തൊട്ടറിവ് ' മുഖാമുഖം പരിപാടിയുടെ രണ്ടാം ദിനത്തിൽ 'നൈപുണ്യം' വിദ്യാഭ്യാസ വികസന മുഖാമുഖം നടത്തി.
പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ഗ്രാമ പഞ്ചായത്തിലെ വിദ്യാഭാസ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനായി മികച്ച പദ്ധതി രൂപീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂൾ മേധാവികളും ബി.ആർ.സി പ്രവർത്തകരും ഭരണ സമിതി അംഗങ്ങളും വികസന നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല ചോലക്കൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദലി കെ എം , സെക്രട്ടറി ബിബിൻ ജോസഫ് , റോയി ജോസ് , വിൽസൺ ജേക്കബ് , മില്ലി മോഹൻ ,അബ്ദുസലാം, ടി.ടി തോമസ്, ആൽബിൻ അബ്രഹാം, മിനി ജോൺ , ബീന റോസ് , ശിൽപ സുരേഷ്, ഷീജ, ഷമീന , ലിനറ്റ് സി , പ്രിയ കെ ജെ , ജോളി ജോസഫ് , ലൈജു തോമസ്, ഷാജി പി.ജെ,ബിന്ദു എസ്,ലിസി സണ്ണി, രാജു അമ്പലത്തിങ്കൽ, മുഹമ്മദലി കെ.എം, ഷൗക്കത്തലി കൊല്ലളത്തിൽ, ബീന ആറാം പുറത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് വിദ്യാഭ്യാസ മേഖലയിലെ പദ്ധതികളെ കുറിച്ച് ബി.ആർ.സി ട്രൈനൽ അബ്ദു നാസർ സംസാരിച്ചു.
Post a Comment