കൊച്ചി: ന്യൂനപക്ഷാവകാശങ്ങളിൽ കൈകടത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ട തീരുമാനത്തിലൂടെ മുസ്‌ലിം സമുദായത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. സർക്കാർ നീക്കം മതവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ മുസ്‌ലിം സംഘടനാ നേതൃസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂരിലെ വഖഫ് ബോർഡ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

18 മതസംഘടനാ പ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിൽ മുസ്‌ലിം നേതൃസമിതി ചെയർമാൻ കെ.എം. അബ്ദുൾ മജീദ് അധ്യക്ഷനായി. വഖഫ് ബോർഡ് അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, മുൻ എം.എൽ.എ. ടി.എ. അഹമ്മദ് കബീർ, ഇ.എസ്. ഹസൻ ഫൈസി, ഡോ. ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post