ശിവഗിരി : ജാതിയേയും മതത്തേയും കുറിച്ചുള്ള ശ്രീനാരായണ ഗുരു സന്ദേശങ്ങളും കാഴ്ചപ്പാടും മനസിലാക്കാത്തവര്‍ സമൂഹത്തില്‍ ഇന്നുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടുമുന്‍പുതന്നെ ഗുരു കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 89-ാമതു ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യത്വപരമായ ചിന്തകളിലൂടേയും പ്രവൃത്തികളിലൂടെയും മനുഷ്യന്റെ ജീവിത സാഹചര്യം മെച്ചപ്പെടണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പറഞ്ഞു. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു ഗുരു പറഞ്ഞത് ഇതുകൊണ്ടാണ്.

ഈ സന്ദേശം ജനങ്ങളുടെ മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഈ കാഴ്ചപ്പാടിനെ സമൂഹം പൊതുവേ ഉള്‍ക്കൊണ്ടു.
ശ്രീനാരായണ ഗുരു പകര്‍ന്നു നല്‍കിയ വെളിച്ചം കാലത്തേയും മനുഷ്യമനസുകളേയും മാറ്റിയെടുത്തു. എന്നാല്‍ മനുഷ്യമനുസുകളെ വീണ്ടും കലുഷിതമാക്കാനും പിന്നോട്ടുകൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ ചില വിഭാഗങ്ങള്‍ സംഘടിതമായി നടത്തുന്നുണ്ട്. ഗുരുവിന്റെ യഥാര്‍ത്ഥ സന്ദേശം മനുഷ്യസ്നേഹമായിരുന്നു. അതുകൊണ്ടാണു ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ക്കതീതമായി ചിന്തിക്കാന്‍ ജനങ്ങളെ അദ്ദേഹം പഠിപ്പിച്ചത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ ഗുരു വ്യക്തമാക്കി. എല്ലാവിധ വിഭാഗീയ വേര്‍തിരിവുകള്‍ക്കും അതീതമായ മനുഷ്യത്വത്തിന്റെ മൂല്യങ്ങളെ സമൂഹത്തില്‍ വലിയതോതില്‍ വളര്‍ത്തിയെടുക്കേണ്ട കാലമാണിത്. നാം പലതും കേള്‍ക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ശിവഗിരി തീര്‍ഥാടനത്തിനും ഗുരുവിന്റെ സന്ദേശങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്.
പരസ്പരം സ്‌നേഹിക്കുകയും എല്ലാവരും ഒന്നു ചേര്‍ന്ന് ഒന്നായി നിലകൊള്ളുകയും ചെയ്യുന്ന ഉന്നതമായ മാനവികതയുടെ സന്ദേശമാണ് ഗുരുവിന്റെ ഉത്ബോധനങ്ങളുടെ ആകെത്തുക. ഗുരുസന്ദേശത്തെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഒരുമയും ഐക്യവുമുള്ള സമൂഹത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. ജാതിയുടേയോ മതത്തിന്റേയോ പ്രദേശത്തിന്റേയോ ഭാഷയുടേയോ ഭക്ഷണത്തിന്റേയോ വസ്ത്രത്തിന്റേയോ പേരിലുള്ള യാതൊരു വേര്‍തിരിവുകളും ഉണ്ടാകില്ല. അത്തരത്തില്‍ എല്ലാവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. നവകേരള സൃഷ്ടിയുടെ ഭാഗമായി സര്‍ക്കാര്‍ ശ്രദ്ധവച്ചിരിക്കുന്നത് ഇതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആചാര്യസ്ഥാനത്തുനിന്നുകൊണ്ടുതന്നെ സാമൂഹ്യ വിപ്ലവകാരിയുടെ പങ്ക് അദ്ദേഹം വഹിച്ചു. എന്നാല്‍ ഗുരുവിന്റെ ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാത്തവരും മനസിലാക്കാത്തവരും അക്കാലത്തുണ്ടായിരുന്നു. അത് അന്നത്തെപ്പോലെ ഇന്നുമുണ്ടെന്നു നാം തിരിച്ചറിയണം. ഇന്നതിനു പ്രത്യേകമായ ചില ഭാവങ്ങള്‍ വന്നിരിക്കുന്നെന്നു മനസിലാക്കി അതിന്റെ അപകടാവസ്ഥ ഉള്‍ക്കൊണ്ട് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

Post a Comment