തിരുവമ്പാടി : വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിലേക്കെത്തിയവർക്ക് തിരുവമ്പാടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സ്വീകരണം നൽകി.

 മുക്കം വ്യാപാരി-വ്യവസായി ഏകോപന സമിതി  യൂണിറ്റ് പ്രസിഡൻറും മലബാർ ക്രിസ്ത്യൻ കോളേജ് മുൻ യൂണിയൻ ചെയർമാനുമായ കെ.സി. നൗഷാദ് അടക്കം പുതുതായി എത്തിയ 36 പേർക്കും സമീപകാലത്ത് ഏരിയാ പരിധിയിൽ വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച 420 പേർക്കുമാണ് സ്വീകരണം നൽകിയത്.


ബസ് സ്റ്റാൻഡ്‌ പരിസരത്തുനടന്ന സ്വീകരണപരിപാടി ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാ കമ്മറ്റി അംഗം ടി. വിശ്വനാഥൻ, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡൻറ് കെ.പി. അനിൽകുമാർ, ജോർജ് എം. തോമസ്, ഇ. രമേശ് ബാബു, ലിന്റോ ജോസഫ് എം.എൽ.എ., നഗരസഭാ ചെയർമാൻ പി.ടി. ബാബു, വി. വസീഫ്, കെ.സി. നൗഷാദ്, ജമീഷ് ഇളംതുരുത്തിയിൽ, വി.കെ. വിനോദ്, കെ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post