തിരുവമ്പാടി : തിരുവമ്പാടി നഗരത്തിൽ തെരുവു വിളക്കുകൾ കത്താത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാത്രി പന്തം കൊളുത്തിപ്രതിഷേധമിരമ്പി.വെള്ളിയാഴ്ച്ച സന്ധ്യയോടെ അധികൃതരുടെ കണ്ണ് തുറക്കാൻ പ്രതിഷേധ സമരം നടത്തിയത് -സമീപപ്രദേശങ്ങളിൽ എല്ലാ പഞ്ചായത്തിലും ടൗണുകൾ പ്രകാശ പൂരിതമാകുമ്പോൾ തിരുവമ്പാടി ടൗണിൽ സന്ധ്യ മയങ്ങിയാൽ കൂരിരുട്ടാകും.
തിരുവമ്പാടിയിൽ തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കാൻ . പല തവണ ഗ്രാമ പഞ്ചായത്ത് അധികാരികളുടെശ്രദ്ധയിൽപ്പെടുത്തിയെങ്കിലുംയാതൊരുനടപടികളുമുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പുതിയ സമരവുമായി രംഗത്തിറങ്ങിയത്..
വൈകുന്നേരം ഏഴു മണിക്ക് എല്ലാ വ്യാപാരികളും കത്തിച്ച പന്തവുമായി അങ്ങാടി പ്രദക്ഷിണം വെച്ച് തെരുവ് വിളക്ക് സ്ഥാപിച്ച വൈദ്യുതി തൂണിൽ കാർട്ടൂൺപോസ്റ്ററുകൾസ്ഥാപിക്കുകയും ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ജീജി കെ. തോമസ്, നദീർ ടി.എ.ഗഫൂർ സിൻ ഗാർ, സണ്ണി തോമസ്, എമ്പ്രഹാം ജോൺ , എം'സന്തോഷ്, അലവിക്കുട്ടി, മുനീർ . ഷൈജു ജോസഫ് , ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി.
Post a Comment