തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു.
എൽ ഡി എഫിലെ സി പി എം സ്ഥാനാർത്ഥി ആദർശ് ജോസഫ് യു ഡി എഫി ലെ കോൺഗ്രസ് സ്ഥാനാർത്ഥി സുനേഷ് ജോസഫിനെ ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
സി പി എം ഈ സീറ്റ് നിലനിർത്തിയിരിക്കുകയാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂമ്പാറയിൽ നിന്ന് വിജയിച്ച സി പി എം ലെ ലിന്റോ ജോസഫ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
ഇത്തവണ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടം ആണ് കൂമ്പാറ വാർഡിൽ നടന്നത്.
ബി ജെ പി യുടെ സ്ഥാനാർത്ഥിലജീഷും സുനിഷ് എന്ന പേരിൽ രണ്ട് അപരന്മാരും മത്സര രംഗത്തുണ്ടായിരുന്നു.
Post a Comment