തിരുവമ്പാടി: കോവിഡ് കാലത്ത് ഓൺ ലൈൻ പഠനത്തോടൊപ്പം കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചതിനാണ് ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ലഭിച്ചത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കുട്ടികളെയും രക്ഷിതാക്കളെയും സമൂഹത്തെയും ചേർത്തു നടത്തിയ മുന്നേറ്റത്തിനാണ് അംഗീകാരം വിദ്യാലയത്തെ തേടിയെത്തിയത്.
വിദ്യാർഥികളെ പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും സാമൂഹിക ബോധവും കാർഷിക താൽപര്യവും വളർത്താനുള്ള പഠന പ്രവർത്തനങ്ങളാണ് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ആനക്കാംപൊയിൽ സ്കൂൾ നടത്തിയത്.
മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നു നടപ്പാക്കുന്ന സീഡ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമതെത്തുന്ന വിദ്യാലയത്തിനാണ് സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം . 25000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് സ്കൂളിന് സമ്മാനിച്ചു.
മാതൃഭൂമി സീനിയർ റീജിനൽ മാനേജർ സി. മണികണ്ഠൻ അധ്യക്ഷ വഹിച്ചു. ഫെഡറൽ ബാങ്ക് ഓഫീസർ അജിത് കുമാർ , സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ സീഡ് കോർഡിനേറ്റർ ജെസ്റ്റിൻ പോൾ എന്നിവർ പ്രസംഗിച്ചു.
Post a Comment