ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധങ്ങളായ പരിപാടികളുടെ ഉൽഘാടനവും വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ മൽസരത്തിലെ ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും നാളെ(വെള്ളി) നടക്കും.ഓമശ്ശേരി ഐ.ഡബ്ലിയു.ടി.ഹാളിൽ ഉച്ചക്ക് രണ്ട് മണിക്ക് ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യും.നോവലിസ്റ്റും ചെറുകഥാ കൃത്തും സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ അവാർഡായ എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ (2021) പി.വൽസല ടീച്ചർ മുഖ്യാതിഥിയാണ്.ജന പ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും സംബന്ധിക്കും.
ജന പ്രതിനിധികളുടെ നേതൃത്വത്തിൽ ഏകദിന പരാതി തീർപ്പാക്കൽ,സൗജന്യ മെഡിക്കൽ ക്യാമ്പുകൾ,ടൂർണ്ണമെന്റുകൾ,ഭിന്ന ശേഷി കലോൽസവം,ഭിന്ന ശേഷി സൗഹൃദ ഫ്രണ്ട് ഓഫീസ്,സമ്പൂർണ്ണ തെരുവ് വിളക്ക് പദ്ധതി,ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം,കാർഷിക വിപണന മേള എന്നീ പരിപാടികളോടെയാണ് ഒന്നാം വാർഷികം ആഘോഷിക്കുന്നത്.2022 ഫെബ്രുവരി 28 ന് പരിപാടികൾ സമാപിക്കും.
ഇക്കഴിഞ്ഞ വായനാദിനത്തിൽ പഞ്ചായത്ത് ഭരണസമിതി അഞ്ച് വിഭാഗങ്ങളിലായി നടത്തിയ 'കൊറോണ വൈറസിനൊരു കത്ത്' മൽസര വിജയികൾക്കാണ് ചടങ്ങിൽ ഉപഹാരം നൽകുന്നത്.ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ 14 പേർക്ക് പി.വൽസല ടീച്ചർ ഉപഹാരം സമർപ്പിക്കും.
പഞ്ചായത്ത് ഹാളിൽ ചേർന്ന ഭരണ സമിതിയംഗങ്ങളുടെ യോഗം വാർഷികാഘോഷ പരിപാടികൾക്ക് അന്തിമ രൂപം നൽകി.അന്തരിച്ച പി.ടി.തോമസ് എം.എൽ.എക്ക് ആദരാഞ്ജലിയർപ്പിച്ചാണ് യോഗം ആരംഭിച്ചത്.പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,പഞ്ചായത്ത് സെക്രട്ടറി ദീപു രാജു,അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധു സൂദനൻ,വി.ആർ അശോകൻ(എച്ച്.സി) എന്നിവർ സംസാരിച്ചു.
Post a Comment