പുതുപ്പാടി : പുതുപ്പാടി ഗവ : ഹൈസ്കൂളിലെ 1984 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് ലൈബ്രറി പുസ്തകങ്ങൾ കൈമാറി.
കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക സംഘർഷം ലഘുകരിക്കുന്നതിനും, വായനാ ശീലം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുന്ന "പുസ്തകം പൂമുഖത്ത് "എന്ന പരിപാടിക്ക് നേരത്തെ സ്കൂളിൽ തുടക്കം കുറിച്ചിരുന്നു.
പൂർവ്വ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിൽ കൂടുതൽ സഹായകമാകുമെന്ന് ഹെഡ്മാസ്റ്റർ ഇ. ശ്യാംകുമാർ മാസ്റ്റർ പറഞ്ഞു.

പി. ടി. എ. പ്രസിഡന്റ് ശിഹാബ് അടിവാരം, ശ്രീലത. ടി. വി , അബ്ദുൾ മജീദ്,ജ്യോതി നാരായണൻ,സ്മിത. കെ,ഷാജുകുമാർ,അജില, സിന്ധു ബേബി, അഭിലാഷ്, അരവിന്ദാക്ഷൻ, ഷിജില എന്നിവർ പരിപാടിയിൽ പങ്കെടുത്തു.1984 ബാച്ചിന് വേണ്ടി പൂർവ്വ uവിദ്യാർത്ഥികളായ സുബി മാത്യു, മാറിയാമ്മ. കെ. ടി. എന്നിവർ ഹെഡ് മാസ്റ്റർ ശ്യാംകുമാർ മഷിന് പുസ്തകങ്ങൾക്കുള്ള തുക കൈമാറി.

Post a Comment

Previous Post Next Post