കുറ്റ്യാടി :കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ ടെമ്പോ ട്രാവലർ കത്തിനശിച്ചു.
കുറ്റ്യാടിയിൽ നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ തീപിടിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വണ്ടി പൂർണമായും കത്തിനശിച്ചു.
ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.
Post a Comment