തിരുവമ്പാടി: ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് അനുവദിക്കുന്ന ജില്ലാ സംസ്ഥാന അവാർഡുകൾ വീണ്ടും തമ്പലമണ്ണ സൗപർണ്ണിക പബ്ലിക് ലൈബ്രറി ആട്സ് & സ്പോർട്ട് ക്ലബ്ബിന് ലഭിച്ചു.
2020- 21 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് കോഴിക്കോട് ജില്ലയിലെ മികച്ച ക്ലബ്ബ് ആയും, സംസ്ഥാനത്തെ മികച്ച ക്ലബ്ബ് ആയും സൗപർണികയെ തെരഞ്ഞെടുത്തത്.
കോവിഡ് കാരണം നീട്ടിവെച്ച അവാർഡ് വിതരണ ചടങ്ങ് ഇന്നലെ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നടന്നു.
ജില്ലാ കലക്ടർ ശ്രീ ടി എൽ നരസിംഹ ഗിരി അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് എം പി ശ്രീ എം. കെ.രാഘവൻ അവർകളിൽനിന്നും ക്ലബ് ഭാരവാഹികൾ പ്രശസ്തി പത്രങ്ങളും, ഫലകങ്ങളും, അടങ്ങുന്ന അവാർഡുകൾ ഏറ്റുവാങ്ങി.
ജില്ലാ അവാർഡിന് 25000/- രൂപയും സംസ്ഥാന അവാർഡിന് 75,000/- രൂപയും ആകെ ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ആണ് സൗപർണ്ണിക ക്ലബിന് ലഭിച്ചത്.
വിവിധ മേഖലകളിൽ സൗപർണിക ക്ലബ്ബ് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വീണ്ടും ലഭിച്ചത്. ഇതോടെ എൻ വൈ കെ ജില്ലാ അവാർഡ് അഞ്ചു തവണയും, സംസ്ഥാന അവാർഡ് മൂന്നാംതവണയും ആണ് സൗപർണികയെ തേടിയെത്തിയിട്ടുള്ളത്.
സംസ്ഥാന ലൈബ്രറി കൗൺസിൽ യുവജനക്ഷേമബോർഡ് എന്നിവിടങ്ങളിൽനിന്നും മുൻവർഷങ്ങളിൽ വിവിധ ജില്ലാ സംസ്ഥാന അവാർഡുകൾ സൗപർണിക പബ്ലിക് ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്.
1997 ലാണ് ക്ലബ് രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചത്.
പിന്നീട് എൻ വൈ കെ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമബോർഡ് എന്നിവിടങ്ങളിലും രജിസ്റ്റർ ചെയ്തു പ്രവർത്തനങ്ങൾ തുടർന്നു.
നിലവിൽ പതിനാലയിരത്തിൽ അധികം പുസ്തകങ്ങൾ സൗപർണിക പബ്ലിക് ലൈബ്രറിയുടെ മുതൽക്കൂട്ടാണ് . ഇരുന്നൂറിലധികം മെമ്പർ മാരാണ് നിലവിൽ സൗപർണികയിൽ ഉള്ളത്.
സൗപർണിക വനിതാവേദി യുവജനവേദി, ബാലവേദി, വൃദ്ധ വേദി, ടൂറിസം ക്ലബ്ബ് എന്നിവയും സൗപർണികയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
സാലസ് മാത്യു (സെക്രട്ടറി), സി ബി. അനിൽ (ജോയിൻ സെക്രട്ടറി) മാത്യു കെ. സി (പ്രസിഡണ്ട്) നരേന്ദ്രൻ E.K(വൈസ് പ്രസിഡണ്ട്) പ്രശാന്ത് എം എം. (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയാണ് നിലവിൽ സൗപർണിക ലൈബ്രറിയെ നയിക്കുന്നത്.
إرسال تعليق