തിരുവമ്പാടി: സാംസ്കാരിക സംഘടനയായ ആവാസിന്റെ വിദ്യാർത്ഥിവിഭാഗമായ ആവാസ് വിദ്യാർത്ഥി വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഔഷധോദ്യാന വിപുലീകരണ പരിപാടി സംഘടിപ്പിച്ചു.
ഗോവ ഫിലിം ഫെസ്റ്റിവൽ ബാലതാര അവാർഡ് ജേതാവ് ദയാൻ.കെ. അരുൺ രാമച്ചതൈ നട്ട് ഉൽഘാടനം നിർവഹിച്ചു.
രാമച്ചം, കിരിയാത്ത, ആടലോടകം , ചെറൂള, ആരിവേപ്പ്, നെല്ലി, മുറിക്കൂട്ടി, ചിറ്റരത്ത, പൂവരശ്, നാരകം, അണലിവേഗം,വാതക്കൊല്ലി, തഴുതാമ, ആനച്ചുവടി, മന്ദാരം എന്നീ ഔഷധച്ചെടികളാണ് ഔഷധോദ്യാന നവീകരണ പരിപാടിയുടെ ഭാഗമായി നട്ടത്. രണ്ട് വർഷമായി നട്ട് വളർത്തിയ ഔഷധ സസ്യങ്ങൾക്ക് വളം ചെയ്യുകയും തടം വൃത്തിയാക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.കെ. നിഖില, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, സ്റ്റാഫ് നഴ്സ്മാരായ അനിതാ കുര്യാക്കോസ്, കെ.വരദശ്രീ, ആർ.ആർ.ടി. മെമ്പർ പി.സി.അഷറഫ്, ആവാസ് വിദ്യാർത്ഥി വേദി ഭാരവാഹികളായ ഫാത്തിമ ഫഹ്മി, നന്ദന കൃഷ്ണൻ, ഫഹ്സിൻ അഹമ്മദ്, അനുദീപ് ബിജു, ഷാജി വാപ്പാട്ട്, എ.എൻ.ദേവദാസൻ, ജോഷി തറോൽ, സുന്ദരൻ എ. പ്രണവം എന്നിവർ ആശംസാ പ്രസംഗം നടത്തി.
إرسال تعليق