തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്ത് വിളഞ്ഞ കക്കിരിയുടെ വിളവെടുപ്പ് നടത്തി. സ്കൂളിന്റെ വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നത്.
കരനെല്ലും ചോളവും ചേനയും വാഴയും എള്ളും വിവിധ പച്ചക്കറികളുമൊക്കെ വിളവെടുത്ത വിദ്യാലയമാണ് കക്കിരി കൃഷിയിലും മികവ് തെളിയിച്ചത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം സെന്റ് മേരീസ് യു പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് റോമൽ ചെറിയാൻ നിർവഹിച്ചു. പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും പങ്കാളികളായി.
إرسال تعليق