കോടഞ്ചേരി :
ലഹരിക്കെതിരെ
സമൂഹത്തെ ബോധവത്കരിക്കുന്നതിനു വേണ്ടി വ്യക്തിത്വവികസന ക്ലബിന്റെ നേതൃത്വത്തിൽ മഞ്ഞു വയൽ വിമല യു.പി.സ്കൂളിലെ കുഞ്ഞുകരങ്ങൾ തീർത്ത മുദ്രാവാക്യങ്ങൾ നെല്ലിപ്പൊയിൽ ലൈബ്രറിയിൽ സ്ഥാപിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ,
നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് തോമസ് മൂലേപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഭാവിതലമുറയെ നശിപ്പിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടാൻ നെല്ലിപ്പൊയിൽ വ്യാപരി വ്യവസായികൾ ഒപ്പമുണ്ടാകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ട്രഷറർ മനോജ് നിരവത്ത് , നെല്ലിപ്പൊയിൽ വിജയ വായനശാല സെക്രട്ടറി വിൽസൺ തറപ്പേൽ എന്നിവർ ആശംസകൾ നേർന്നു.
അധ്യാപകരായ ജിറ്റോ തോമസ്, അനുപമ ജോസഫ് ,ഷബീർ കെ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment