തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷമായ 2023 - 24 വർഷിക പദ്ധതിയുടെ ആസൂത്രണ പ്രക്രിയയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി.


ഗ്രാമ പഞ്ചായത്ത് ഹാളിൾ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദലി കെ എം , ടി ജെ കുര്യാച്ചൻ , സെക്രട്ടറി ബിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.


പതിനാല് വിഷയമേഖയിലെ വർക്കിംഗ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ മേഖലിയിലും ആവശ്യമായ വികസന നിർദ്ദേശങ്ങൾ യോഗം മുമ്പാകെ സമർപ്പിച്ചു. ജനുവരി അവസാന വാരം അന്തിമ പദ്ധതി ജില്ലാ ആസൂത്രണ സമിതി മുമ്പാകെ സമർപ്പിക്കുന്ന രീതിയിലാണ് ആസൂത്ര പ്രക്രിയ നടക്കുന്നത്.

Post a Comment

Previous Post Next Post