തിരുവമ്പാടി : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകൾ ഡിസംബർ 13, 14 തിയ്യതികളിൽ നടക്കും. ഭിന്നശേഷി ഗ്രാമസഭ 2022 ഡിസംബർ 13 ചൊവ്വ രാവിലെ 11 മണിക്കും വയോജന ഗ്രാമസഭ ഉച്ചക്ക് ശേഷം 2 മണിക്കും നടക്കും.
സ്ത്രീകളുടേയും കുട്ടികളുടേയും ഗ്രാമസഭ ഡിസംബർ 14 രാവിലെ 11 നും, പട്ടികജാതി ഗ്രാമസഭ ഡിസംബർ 14 ന് ഉച്ചക്ക് ശേഷം 2 മണിക്കും നടക്കും.തിരുവമ്പാടി ഹാരിസൺ തിയേറ്ററിലാണ് ഗ്രാമസഭ നടക്കുക. പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെയും , സ്ത്രീകളുടേയും കുട്ടികളുടേയും, വയോജനങ്ങളുടേയും, പട്ടികജാതി ജനവിഭാഗത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന ഗ്രാമ സഭയിൽ ഗ്രാമത്തിലെ ബന്ധപെട്ട വിഭാഗങ്ങളാണ് പങ്കെടുക്കേണ്ടത്.
Post a Comment