താമരശ്ശേരി: അണ്ടോണ അരേറ്റക്കുന്ന് യൂണിറ്റ് മുസ്ലിം ലീഗ് ഓഫീസ് നിർമ്മാണ പ്രവർത്തിയുടെ ഉൽഘാടന കർമ്മം പി.കെ.മുഹമ്മദ് ഹാജി നിർവഹിച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ എകെ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
നാസർ ഫൈസി അണ്ടോണ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി പി പി ഹാഫിസുറഹ്മാൻ,കുന്നംവള്ളി മുഹമ്മദ്,അനിൽ മാസ്റ്റർ,എകെ അഷ്‌റഫ്,നാസർ അണ്ടോണ,പിപി സാലി ഹാജി,നാസർ കച്ചേരിപറമ്പ്, നാസർ ബോംബെ,എകെ ഖാദർ, ബാപ്പു ചെറുവലത്ത്,ഒടി മുഹ്‌സിൻ,എകെ സലീം,എകെ നിസാർ,മജീദ് ചേച്ച എന്നിവർ സംബന്ധിച്ചു.
അഷ്‌റഫ് ബിച്ചിയോൻ സ്വാഗതവും മാണി മുഹമ്മദ് നന്ദിയും പറഞ്ഞു.
Post a Comment