കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ
ലൈഫ് 2020 ലിസ്റ്റിൽപെട്ട 50 പേരുടെ ഗുണദോക്തൃസംഗമം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധക്ഷ്യത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.


വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ആശംസിച്ച് സംസാരിച്ചു. ക്ഷേമകാര്യ ചെർപേഴ്സൺ റോസിലിടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.രവി ,മെമ്പർമാരായ ജറീന റോയ്, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി.എസ്, വി.ഇ. ഒ ബിജി പിഎസ് തുടങ്ങിയവർ പങ്കെടുത്തു.വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

Post a Comment

Previous Post Next Post