തിരുവമ്പാടി: ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ കീഴിൽ സ്ത്രീകൾക്കെതിരായഅതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 ഡിസംബർ 23 വരെ നീളുന്ന ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കിൽ തിരുവമ്പാടി സി ഡി എസ്ൽ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

പ്രാദേശിക തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ഇടം എന്ന നിലയിലാണ് ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.

സമൂഹത്തിൽ ലിംഗനീതി, ലിംഗ പദവി, ലിംഗ തുല്യത എന്നിവ ഉറപ്പുവരുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ നടപടികളും പരിപാടികളും, സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ആളുകൾക്കായുള്ള അടിയന്തിര സഹായങ്ങൾ അതിക്രമങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ മാർഗങ്ങളുടെ പരിശീലനം എന്നിവ മറ്റ് വകുപ്പുകളുമായി ചേർന്ന് കൊണ്ട് സംഘടിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹികവും വ്യക്തിപരവുമായ മുന്നേറ്റങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ജെൻഡർ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

സി.ഡി.സ് ചെയർപേഴ്‌സൺ പ്രീതി രാജീവ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ ഉത്ഘാടനം ചെയ്തു

പരിപാടിക്ക് വൈസ് പ്രസിഡന്റ്
കെ, എ അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മറ്റു വാർഡ് മെമ്പർമാരായ കെ ഡി ആന്റണി,
ഷൗക്കത്തലി കൊല്ലളത്തിൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ഷൈനി ബെന്നി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ബിബിൻജോസഫ് ,അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി ടി,
എച്ച്. ഐ സുനീർ
ഐ. സി. ഡി. എസ് സൂപ്പർവൈസർ ചഷ്മ,  കമ്മ്യൂണിറ്റി കൗൺസിലർ  ശുഭമണി, കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ  നിഷിദ സൗബുനി എന്നിവർ ആശംസകൾ അർപ്പിച്ചു  കൊണ്ട് സംസാരിച്ചു. 

തുടർന്ന് സ്നേഹിത സർവീസ് പ്രൊവൈഡർ   ജസീന എം ജെൻഡർ റിസോഴ്സ് സെന്റർ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. 

Ads, cds അംഗങ്ങൾ, cds അക്കൗണ്ടന്റ് എന്നിവർ പങ്കെടുത്ത പരിപാടിയുടെ അവസാനം ജെൻഡർ ക്യാമ്പയിന്റെ ഷോർട് ഫിലിം പ്രദർശനവും അതിനെ ആസ്പദമാക്കിയുള്ള ചർച്ചയും നടത്തി.

Post a Comment

Previous Post Next Post