തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സവിശേഷ വിദ്യാഭ്യാസ പദ്ധതി ആയ 'ഉയരേ' യുടെ ഭാഗമായി നാഷണൽ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് (NMMS) പരീക്ഷക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് മണ്ഡല പരിധിയിൽ പെടുന്ന ഹൈസ്‌കൂൾ അധ്യാപകരുടെ പരിശീലന ക്യാമ്പ് മുക്കം വ്യാപാരഭവനിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഉയരെ പദ്ധതി കൺവീനറും മുക്കം AEO യുമായ പി. ഓംകാരനാഥൻ അധ്യക്ഷം വഹിച്ചു. മുൻ മലപ്പുറം DDE യും വിദ്യാഭ്യാസ വിദഗ്ദനുമായ പി. സഫറുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. ടി പി രാജീവ്‌, HM ഫോറം കോ ഓഡിനേറ്റർ സജി ജോൺ, ടാർഗറ്റ് ഗ്രൂപ്പ്‌ മാനേജർ സംജിത്, ബോബി ജോസഫ്, വാസു കെ തുടങ്ങിയവർ സംസാരിച്ചു.
ലിന്റോ ജോസഫ് എം എൽ എ, ഓൺലൈൻ മുഖേന ആശംസ അറിയിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post