തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജമീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റിൻ സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ വിദ്യാർത്ഥികളെ റെഡ് റിബൺ അണിയിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ എന്നിവർ എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
'ഒന്നായി, തുല്യരായി തടുത്ത് നിർത്താം' എന്ന എയ്ഡ്സ് ദിന സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ എയ്ഡ്സ് ദിന സന്ദേശ കാൻവാസിൽ ഒപ്പുവെച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി, മുഹമ്മദ് മുസ്തഫഖാൻ, ഭാരത് സ്കൗട്ട് ആൻറ് ഗൈഡ് ക്യാപ്റ്റൻമാരായ ജോബിയ ടീച്ചർ, മാൻസി ടീച്ചർ, എൻ.എസ് എസ്സ് കോഡിനേറ്റർ വി.ഡി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Post a Comment