കൂടരഞ്ഞി : ദാറുൽ ഉലൂം എ എൽ പി സ്കൂൾ താഴെ കൂടരഞ്ഞി വിജയാരവം 2022 പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു.
വിവിധ മേളകളിലെ പ്രതിഭകൾ, എൽ.എസ്.എസ് വിജയികൾ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല ഉദ്ഘാടനവും ഉപഹാര സമർപണവും നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് നസീർ തടപ്പറമ്പിൽ അധ്യക്ഷനായി.

ഹെഡ്മാസ്റ്റർ കെ.പി ജാബിർ സ്വാഗതം ആശംസിച്ചു.മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ അവർകൾ വിശിഷ്ടാതിഥിയായി.
വാർഡ് മെമ്പർ വി എ നസീർ , സ്കൂൾ മാനേജർ
എൻ ഐ അബ്ദുൽ ജബ്ബാർ , എം.പി.ടി.എ പ്രസിഡണ്ട് സുജിതകുമാരി ,അലിഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ കമർബാൻ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഫസീല കെ ,
സ്കൂൾ ലീഡർ ഫിസാൻ മുഹമ്മദ്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഹിസ്സ എന്നിവർ സംസാരിച്ചു. അധ്യാപകരായ അഫീഫ് കെ.എൻ, ഹർഷാന പി, നസിയ.പി, ഫാത്തിമ ലിയ, ഫാത്തിമ റുഷ്ദ എന്നിവർ നേതൃത്വം നല്കി. എസ്.ആർ.ജി കൺവീനർ അൻവർ സാലിഹ് കെ പി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post