കൂടരഞ്ഞി:
കാർഷിക മേഖലയിൽ ഉൽപ്പാദന വിപണന രംഗത്ത് കമ്പനി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO) കർഷക കൂട്ടായ്മയ്ക്ക് രൂപം നൽകി.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൃഷിഭവൻ ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ ആത്മ പ്രൊജക്ട് ഡയറക്ടർ അനിത പി കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ: പ്രിയ മോഹൻ എന്നിവർ പങ്കെടുത്തു.
പദ്ധതി രൂപീകരണ ചുമതലയുള്ള കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏണസ്റ്റ് ആൻഡ് യങ്ങ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ: സിബി വർഗ്ഗീസ് FP0 രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച് ക്ലാസ്സെടുക്കുകയും കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ മെമ്പർമാരായ സുരേഷ് ബാബു ജറീന റോയ് സീന ബിജു എൽസമ്മ ജോർജ്ജ് ബോബി ഷിബു ബിന്ദുജയൻ എന്നിവർ സംസാരിച്ചു.
ഡയറക്ടർ ബോർഡിലേക്ക് മോഹനൻ കരുവാക്കൽ ജോസ് പുലക്കുടിയിൽ പയസ് തീയാട്ടുപറമ്പിൽ മാർട്ടിൻ വടക്കേൽ രാജേഷ് മണിമലതറപ്പിൽ എന്നിവരെ നോമിനേറ്റ് ചെയ്തു.
കൃഷി ഓഫീസർ പി. എം. മൊഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് നന്ദിയും പറഞ്ഞു.
Post a Comment