കോടഞ്ചേരി:
ലഹരിക്കെതിരെ നാടകവുമായി വിമല യു പി സ്കൂൾ മഞ്ഞുവയൽ വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ' യൂഫോറിയ' എന്ന പേരിൽ തെരുവ് നാടകം അവതരിപ്പിച്ചു.
നെല്ലിപൊയിൽ അങ്ങാടിയിൽ അരങ്ങേറിയ നാടകം ആശയപരമായും പ്രകടനമികവിലും ജനശ്രദ്ധയാകർഷിച്ചു.
പി.റ്റി.എ പ്രസിഡന്റ് ബിജു കട്ടേകുടിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ബെന്നി ഉദ്ഘാടാന കർമ്മം നിർവഹിച്ച് ലഹരി വിരുദ്ധ സന്ദേശംനൽകി.
പാശ്ചാത്യനാടുകളിൽ മാത്രം കണ്ടിരുന്ന ലഹരി നമ്മുടെ ഗ്രാമങ്ങളിൽ ലഭ്യമായി തുടങ്ങിയതിന്റെ അപകടം അദ്ദേഹം ഓർമ്മപ്പെടുത്തുകയും ലഹരി ഉപയോഗം സമൂഹത്തിന്റെ ചിന്താശേഷി നശിപ്പിക്കുന്നതിന് ഹേതുവാകുന്നു എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു .യോഗത്തിൽ ഹെഡ്മിസ്ട്രസ് ആൻസി തോമസ് സ്വാഗതം ആശംസിക്കുകയും നെല്ലിപ്പൊയിൽ വിജയ വായനശാലയുടെ സെക്രട്ടറി വിൽസൺ തറപ്പേൽ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ മനോജ് നിരവത് , പോൾസൺ അറക്കൽ , എം പി ടി എ ചെയർപേഴ്സൺ ഷൈനി ബെന്നിചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു .
എസ് ആർ ജി കൺവീനർ അഖില ബാബു യോഗത്തിന് നന്ദി അറിയിച്ചു . സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.അധ്യാപകരായ സിസ്റ്റർ അൽഫോൻസാ , ഷബീർ കെ.പി , അനുപമ ടീച്ചർ ,ഡയസ് ജോസ്, ജിറ്റോ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Post a Comment